അവർ ഞങ്ങളുടെ കൊച്ചിനെ കൊന്നതാണെന്ന് മരണപ്പെട്ട കുട്ടിയുടെ മാതാവ് റഹീമ നിയാസ് ആരോപിച്ചു. സംഭവ ദിവസം മൂന്ന് മണിക്ക് ആശുപത്രിയിലെത്തിയപ്പോൾ പതിവായി നോക്കിയിരുന്ന ഡോക്ടർ സ്ഥലത്തുണ്ടായിരുന്നില്ല. ഒ.പി യിൽ ഡോക്ടർ കാണുന്നതിനും, സ്‌കാനിങിനും ക്യൂവിൽ നിർത്തി. ലേബർ റൂമിലേക്ക് നടത്തി കൊണ്ടുപോയി ബുദ്ധിമുട്ടിച്ചു. തുടർന്ന് ലേബർ റൂമിൽ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഡോക്ടറെ വേഗം വിളിക്കാൻ പറഞ്ഞപ്പോൾ മാഡം വന്നുകൊണ്ടിരിക്കുന്നുവെന്നായിരുന്നു ഉത്തരം. വേറെ ഡോക്ടറില്ലേയെന്നു ഭർത്താവ് ചോദിച്ചപ്പോൾ രഞ്ജിത് ഡോക്ടർവന്നു തൊട്ടുനോക്കിയിട്ടുപോയി. വൈകിയാണ് സ്മിത ഡോക്ടർ എത്തിയതെന്നും റഹിമ പറയുന്നു.
ഫ്‌ളൂയിഡ് കുറവായതിനാൽ ഡോക്ടർ ആവശ്യപ്പെട്ടിട്ടും അഡ്മിറ്റായില്ലെന്ന ആശുപത്രി അധികൃതരുടെ വാദം കളവാണെന്നും യുവതി പറയുന്നു. 16 ന് സ്‌കാനിങിൽ ഫളൂയിഡ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഒരു പൊടി തന്നു. വെള്ളം കുടിച്ചാൽ മതിയെന്നു അറിയിക്കുകയായിരുന്നു. 21 ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ ഫ്‌ളൂയിഡ് കൂടിയിട്ടുണ്ടെന്നും ഒരാഴ്ചകൂടി നോക്കി 28 ന് അഡ്മിറ്റാകാനും നിർദ്ദേശിക്കുകയായിരുന്നു. 23 ന് കുട്ടിയുടെ ചലനത്തിൽ സംശയം തോന്നിയതോടെയാണ് വീണ്ടും പരിശോധനക്കായി ആശുപത്രിയിലെത്തിയത്.
കൊച്ച് ഏതായാലും പോയി. അവർ വലിയ ആൾ്ക്കാരാണ്. എന്നെ ഉൾപ്പെടെ എല്ലാവരെയും ഇപ്പോൾ എടങ്ങേറാക്കുകയാണെന്നും യുവതി കണ്ണീരോടെ പറയുന്നു. ആശുപത്രി അധികൃതർ 28 ന് അഡ്മിറ്റാകുന്നതിനു നിർദ്ദേശിച്ച കുറിപ്പും അവർ കാണിച്ചു