Wednesday, January 1, 2025

Top 5 This Week

Related Posts

അവസാന നിമിഷം ഇരട്ടഗോളിനു നെതർലൻഡ്‌സിനു വിജയം

അവസാന നിമിഷങ്ങളിൽ നേടിയ ഇരട്ടഗോളിൽ നെതർലൻഡ്‌സിനു വിജയം. സമനിലയിലേക്കെന്ന് പ്രതീക്ഷിച്ച മത്സരത്തിന്റെ 84-ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് സെനഗലിനെതിരെ നെതർലൻഡ്‌സിന്റെ വിജയം. കോഡി ഗാക്‌പോ (84), ഡേവി ക്ലാസ്സൻ (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോൾ നേടിയത്.
കോഡി ഗാക്‌പോ (84), ഡേവി ക്ലാസ്സൻ (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോൾ നേടിയത്

ഇതോടെ, ഗ്രൂപ്പ് എയിൽ ഇക്വഡോറിനൊപ്പം നെതർലൻഡ്‌സിനും മൂന്നു പോയിന്റായി. . സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗൽ നെതർലൻഡ്‌സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്. എന്നാൽ, മത്സരം 80-ാം മിനിറ്റിനോട് അടുക്കുമ്പോൾ ഡച്ച് പരിശീലകൻ ലൂയി വാൻഗാൾ ടീമിൽ വരുത്തിയ മാറ്റങ്ങളോടെ മത്സരം അവസാനിക്കാൻ ആറു മിനിറ്റു മാത്രം ശേഷിക്കെ ഫ്രാങ്ക് ഡി യോങ് – കോഡി ഗാക്‌പോ സഖ്യം വിജയം കൊയ്‌തെടുക്കുകായായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles