Thursday, December 26, 2024

Top 5 This Week

Related Posts

അരിക്കൊമ്പൻ പൊരുതി കീഴടങ്ങി ; ചിന്നക്കനാലിൽനിന്നു നാടുകടത്തി

ദൗത്യ സംഘത്തെ അവസാനം വരെ മുൾമുനയിൽ നിർത്തി അരിക്കൊമ്പൻ കീഴടങ്ങി. നാളുകളായി ചിന്നക്കനാൽ മേഖലയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ നാടുകടത്തി. മാറിമാറി ആറ് ഡോസുകൾ. നാല് കുങ്കിയാനകൾ. 150 ഓളം ദൗത്യസംഘം ഏറെ ശ്രമകരമായ ജോലിയാണ് വിജയത്തിലെത്തിച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം രവിലെ 11.54ന്. ആദ്യ വെടിവച്ചത്. 12.43ന് ബൂസ്റ്റർ ഡോസ് നൽകി. തുടർന്ന് പുറത്തേക്കുകൊണ്ടുപോകുന്നതിനു ലോറിയിൽ കയറ്റിയാനുള്ള നീക്കം ആരംഭിച്ചു.

വെടിയേറ്റു മയങ്ങിയ അരിക്കൊമ്പനെ നാലുകാലും ബന്ധിച്ചു. കഴുത്തിൽ കയറിട്ട ശേഷം കണ്ണും മൂടിയാണ് ലോറിയിലേക്ക് കൊണ്ടുപോയത്. അഞ്ചുതവണ മയക്കു വെടിവച്ച ശേഷമാണ് കാലകൾ ബന്ധിക്കാനായത്. തുടർന്ന് അരിക്കൊമ്പനെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റാനുള്ള ശ്രമം നടക്കവെ ലോറിയിൽ നിന്നു കുതറിയിറങ്ങിയത് വലിയ പ്രതിസന്ധി സൃ്ഷ്ടിച്ചു, മഴയും കോടമഞ്ഞും ദൗത്യസംഘത്തെ ഏറെ വലച്ചു. സംഘം ഒന്നു പതറിയോയെന്ന് സംശയിച്ചെങ്കിലും പിന്നീട് ആറാമതും മയക്കി വെടിവെച്ച് ദൗത്യം വിജയത്തിലെത്തിക്കുകയായിരുന്നു.

പോകുന്ന വഴിയിൽ ലോറി നിർത്തി ജി.പി.എസ് കോളർ ഘടിപ്പിച്ചാണ് കൊണ്ടുപോകുന്നത്. ഇതോടെ ഇനി അരിക്കൊമ്പന്റെ കാട്ടിലെ സാന്നിദ്ധ്യം അധികൃതർക്ക് ലഭ്യമാകും. ജനവാസ മേഖലയ്ക്കു വന്നാൽ മുൻകൂട്ടി അറിയാനാകും. 10 വർഷം പ്രവർത്തന ഗാരന്റിയുളളതാണ് ജിപിഎസ് കോളർ

പ്രത്യേക കൂടൊരുക്കിയാണ് അരിക്കൊമ്പനെ വാഹനത്തിൽ കൊണ്ടുപോയത്. എവിടേയാക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്കാവും എന്ന സൂചനമാത്രമാണുളളത്. ഏതായാലും അരിക്കൊമ്പൻ ഭീതി ഒഴിവായ ആശ്വാസത്തിലാണ് ചിന്നക്കനാൽ മേഖലയിലെ ജനം. കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles