Thursday, December 26, 2024

Top 5 This Week

Related Posts

അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു

അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തിൽ രാമമംഗംലം സ്വദേശിനിയായ ഡോക്ടർ മരിച്ചു.
രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ

കുന്നത്ത് കെ.വി. പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. ഏറെക്കാലമായി കുടുംബസമേതം ഹൂസ്റ്റണിലാണ്. ഫിസിഷ്യൻ എന്നതിനൊപ്പം
നർത്തകി, ബ്ലോഗർ, മോഡൽ, ഫിറ്റ്‌നസ് ട്രെയിനർ എന്നീ നിലകളിലും പ്രാഗൽഭ്യം തെളിച്ചിരുന്നു. 26 വർഷമായി ആതുരസേവന രംഗത്തു സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ഡോക്ടർ ഓടിച്ചിരുന്ന കാറിൽ ബൈക്കിടിക്കുകയായിരുന്നു.
ഭർത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കൽ കുടുംബാംഗം സെലസ്റ്റിൻ (ഐ.ടി. എൻജിനീയർ). മക്കൾ: പൂജ, ഇഷ, ദിയ, ഡിലൻ, ഏയ്ഡൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles