Wednesday, December 25, 2024

Top 5 This Week

Related Posts

അബ്റാർ റ്റി നാസിം കുട്ടികളുടെ പ്രധാനമന്ത്രി

അബ്റാർ റ്റി നാസിം കുട്ടികളുടെ പ്രധാനമന്ത്രി

കരുനാഗപ്പള്ളി:കുട്ടികളുടെ പ്രധാനമന്ത്രിയായി അബ്റാർ ဂွါ നാസിം തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ അഭിമാനത്തിലാണ് കരുനാഗപ്പള്ളി ചിറ്റുമൂല നിവാസികൾ. കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14 ന് കൊല്ലത്ത് നടത്തുന്ന ശിശുദിന റാലിയിലും പൊതുസമ്മേളനത്തിലും കരുനാഗപ്പള്ളി സ്വദേശിയും കൊല്ലം, കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ അബ്റാർ റ്റി നാസിം മത്രിമാരോടൊപ്പം വേദി പങ്കിടും. ശിശുദിനാഘോഷത്തിനു മുന്നോടിയായി ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാണ് കരുനാഗപ്പള്ളി തുറയിൽ വീട്ടിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ നാസിമിന്റേയും അധ്യാപികയായ അഫ്സയുടേയും ഇളയ മകനായ അബ്റാർ റ്റി നാസിം കുട്ടികളുടെ പ്രധാന മത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയും കഴിഞ്ഞ വർഷത്തെ ജില്ലാ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഗസ് റ്റി നാസിം ആണ് സഹോദരൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles