കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുഴി കനാൽ പാലം കാപ്പുചാലിൽ യൂസഫിന്റെ മകൻ ഇബ്രാഹിം ബാദുഷ (25) ആണ് മരിച്ചത്്.
കഴിഞ്ഞ ബുധനാഴ്ച മുവാറ്റുപുഴ ആരക്കുഴ റോഡിൽ ബാദുഷ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മരണം. മാതാവ്: ഹാജറ. സഹോദരൻ മുഹമ്മദ് നാഫി.
അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന നെല്ലിക്കുഴി സ്വദേശിയായ യുവാവ് മരിച്ചു
