Thursday, December 26, 2024

Top 5 This Week

Related Posts

അന്ധനായ വയോവൃദ്ധനും ഭാര്യയ്ക്കും ഇനി ഗാന്ധിഭവനിൽ അഭയം.

അന്ധനായ വയോവൃദ്ധനും ഭാര്യയ്ക്കും ഇനി ഗാന്ധിഭവനിൽ അഭയം.

ചവറ : ചവറപഞ്ചായത്തിലെ കൃഷ്ണൻ നട പതിനെട്ടാം വാർഡിൽ ഷാജിയുടെ വീട്ടിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഗതികളായി താമസിച്ചിരുന്ന അന്ധനായ ഭാനു വിക്രമൻ (65) ഭാര്യ ജാനകി(60) എന്നിവരുടെ ദയനീയ അവസ്ഥ
ഗാന്ധിഭവൻ സെക്രട്ടറി സോമരാജ
ന്റെശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ ഗാന്ധിഭവൻ ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സോഫിയ സലാം രേഖകൾ ഗാന്ധി ഭവൻ കോഡിനേറ്റർ സിദ്ധിഖ് മംഗലശേരിക്ക്‌ കൈമാറി. ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ പ്രിയ ഷിനു, ജിജി രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം റാഹിലബീവി, ജീവകാരുണ്യ പ്രവർത്തകരായ ആന്റണി മരിയാൻ, എം .എ .കെ . നാസിം , സീന നവാസ്, കെ.എസ് സംഗീത, ഗീത ബിനു, ഷീബ, നവാസ് കുറുങ്ങാട്ട്,, നിസാം, റെനി ,വിജിത , സീനത്ത്, ഷാജിഎന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles