Saturday, December 28, 2024

Top 5 This Week

Related Posts

അധികാരത്തിലുള്ളവരോട് ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ പിന്തുണക്കുന്നത് തുടരണമെന്ന് രവീഷ് കുമാർ

ന്യൂദൽഹി: ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി നിലനിൽക്കുന്ന സമയത്ത് അധികാരത്തിലുള്ളവരോട് ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ പിന്തുണക്കുന്നത് തുടരണമെന്ന് എൻ.ഡി.ടി.വി. എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്ത് നിന്ന് രാജിവച്ച രവീഷ് കുമാർ. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ പോരാടണമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തെ ജുഡീഷ്യറി തകരുകയും അധികാരത്തിലിരിക്കുന്നവർ പലരുടെയും ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു സമയത്ത് രാജ്യത്തെ ജനങ്ങൾ എനിക്ക് അളവറ്റ സ്നേഹം തന്നു. എന്റെ പ്രക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.
എന്റെ പ്രവർത്തനങ്ങളെ തുടർന്നും പിന്തുണക്കാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. രവീഷ് കുമാർ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. 1996 എൻ.ഡി.ടി.വിയിൽ വിവർത്തകനായി നിയമിതനായ രവീഷ്‌കുമാർ എൻ.ഡി.ടി.വിയുടെ ഏറ്റവും ് പ്രധാനിയായിരുന്നു.
ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം തുടങ്ങിയ രവീഷ് കുമാർ അവതരിപ്പിച്ചിരുന്ന വാർത്താ പരിപാടികൾ പ്രേക്ഷകരെ ഏറേ ആകർഷിച്ചിരുന്നു.

എൻ.ഡി.ടി.വിയെ അദാനി ഗ്രൂപ്പ് കൈപ്പിടിയിലൊതുക്കിയതിനുപിന്നാലെയാണ് രവീഷ് കുമാർ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എല്ലാവരും ഗോഡി മീഡിയകളുടെ അടിമത്തത്തിനെതിരെ പോരാടണമെന്നും രവീഷ് കുമാർ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ എൻ.ഡി.ടി.വിയുടെ ഡയറക്ടർ ബോർഡിൽ നിന്നും സ്ഥാപകരും പ്രൊമോട്ടർമാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചിരുന്നു. രാജ്യത്ത് അവശേഷിച്ച സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ മുഖമായിരുന്നു എൻ.ഡി.ടി.വി. മാനേജ്‌മെന്റ് മാറ്റത്തിലൂടെ ആ മുഖം നഷ്ടപ്പെടുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles