Friday, December 27, 2024

Top 5 This Week

Related Posts

അടിവാട് 4 കിലോ കഞ്ചാവുമായി അന്യ സംസ്ഥാന യുവാവ് പിടിയിൽ

കോതമംഗലം : അടിവാട് വൻ കഞ്ചാവ് വേട്ട.
കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ അടിവാടു കൃഷി ഭവന്റെ സമിപം വച്ചു പട്രോളിങ് നടത്തുന്നതിനിടെ പൾസർ ബൈക്കിൽ സഞ്ചരിച്ചു വന്ന അസം നാഘോൻ സ്വദേശി ഹഫീസുൾ ഇസ്ലാമിനെയാണ് (23)ഉദ്ദേശം 4 കിലോയോളം കഞ്ചാവ്മായി പിടികൂടിയത്.


അടിവാട് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നതായ രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കോതമംഗലം എക്സ്സൈസ് സർക്കിൾ പാർട്ടി അടിവാട് ഭാഗങ്ങളിൽ ബുധനാഴ്ച
ഉച്ചയോടു കൂടി നടത്തിയ റെയ്‌ഡിൽ ആണ് വൻ കഞ്ചാവ് പിടികൂടിയത്. തുടർന്ന് ഇയാളുടെ കൂട്ടാളി റായൽ (19)നെ പെരുമ്പാവൂർ, പോഞ്ജശ്ശേരിയിൽ നിന്നും പിടി കൂടി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles