Thursday, December 26, 2024

Top 5 This Week

Related Posts

അടിമാലിയിൽ ആക്രമണം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്തു

അടിമാലി: അടിമാലിയിലും കല്ലാർകുട്ടി ടൗണിലും ആക്രമണം നടത്തിയ നാലംഗ ഗുണ്ടാ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കാന്നെത്തടി മരോട്ടിക്കൽ ജിഷ്ണു (19), പാറത്തോട് തട്ടിൽ സോബിൻ (സൈമൺ 21), കാന്നെത്തടി കൂവപ്ലാക്കൽ അമൽ ജോസ് (20), മരക്കാനം തെള്ളിപ്പടവിൽ അസംസ് മനു (21) എന്നിവരെയാണ് അടിമാലി സി.ഐ. ക്ലിറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വടിവാളും ഇരുമ്പുവടിയും കഠാരയുമായി ഇവർ നടത്തിയ ആക്രമണത്തിൽ അടിമാലി പൊലീസ് സ്റ്റേഷന് എതിർവശത്ത് ആർ.ടി.ഒ ഓഫീസിന് സമീപം ബേക്കറി കട നടത്തുന്ന അടിമാലി പാറക്കൽ സക്കീർ ഹുസൈൻ (34), സഹോദരൻ അലി (26), അടിമാലിയിൽ ബേക്കറി ജീവനക്കാരനും കോയമ്പത്തൂർ സ്വദേശിയുമായ സൂര്യ (29), കല്ലാർകുട്ടിയിലെ വ്യാപാരി വടക്കേക്കര ഷംനാദ് (30), കല്ലാർകുട്ടിഇവർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐ. എം. സന്തോഷ്, ജൂനിയർ എസ്.ഐ. പ്രശോബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എൽ. ഷാജി, ലാൽ ജോസഫ് എന്നിവരാണുള്ളത്. ഗുണ്ടകളെന്ന നിലയിൽ പ്രശ്‌സ്തരാകാനാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles