Wednesday, December 25, 2024

Top 5 This Week

Related Posts

അഖിലേന്ത്യാ കിസാന്‍ സഭ കര്‍ഷക രക്ഷാ യാത്രയ്ക്ക് തൊടുപുഴയില്‍ നാളെ സ്വീകരണം

തൊടുപുഴ: അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10-ാം തിയതി തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച കര്‍ഷക രക്ഷായാത്ര 15നാണ് തൊടപുഴയില്‍ എത്തുന്നത്.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10-ാം തിയതി തിരുവനന്തപുരത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത് കിസാന്‍ സഭ കര്‍ഷക രക്ഷായാത്ര തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളില്‍ വിജയകരമായി പര്യടനം പൂര്‍ത്തിയാക്കി ഇടുക്കി ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ നെല്ലാപ്പാറയില്‍ നിന്നും കിസാന്‍ സഭ ജില്ലാനേതാക്കള്‍ സ്വീകരിച്ച് വൈകുന്നേരം 5 മണിക്ക് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ എത്തിച്ചേരുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു സ്വീകരണ സമ്മേളനം കിസാന്‍ സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചു കൊണ്ട് കര്‍ഷകരുമായുണ്ടാക്കിയ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കുക.
കേന്ദ്ര ഗവണ്‍മെന്റ് കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തുക.
സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക
ബഫര്‍ സോണില്‍ നിന്നും ജനവാസ മേഖലകളേയും, കൃഷിയിടങ്ങളേയും ഒഴിവാക്കുക.കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വിലയും താങ്ങുവിലയും ഉറപ്പാക്കുക.

മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിതളളുക.

ജപ്തി നടപടി നിര്‍ത്തിവയ്ക്കുക,സ്പൈസസ് ബോര്‍ഡും റബ്ബര്‍ ബോര്‍ഡും നര്‍ത്തലാക്കാനുളള ശ്രമങ്ങള്‍ ഉപേക്ഷിക്കുക,

തുടങ്ങിയ 14 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 23-ാം തിയതി തിരുവനന്തപുരം രാജ്ഭവന് മുമ്പില്‍ നടത്തുന്ന കര്‍ഷക മഹാസംഗമത്തിന്റെ ഭാഗമായാണ് കര്‍ഷക രക്ഷായാത്ര നടത്തുന്നത്.

തൊടുപുഴയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ കെ സലിം കുമാര്‍, കെ.കെ ശിവരാമന്‍, വി ആര്‍ പ്രമോദ്, സുനില്‍ സെബാസ്റ്റ്യന്‍, ടി സി കുര്യന്‍, പി കെ സദാശിവന്‍, പി പി ജോയി, മുഹമ്മദ് അഫ്സല്‍, കെ ആര്‍ ഷാജി, എബി ഡി കോലോത്ത്, പി എസ് സുരേഷ്, സജി പൗലോസ് തുടങ്ങിയവര്‍ പങ്കെടുക്കും.വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി ആര്‍ പ്രമോദ്, കണ്‍വീനര്‍ കെ ആര്‍ ഷാജി, മണ്ഡലം സെക്രട്ടറി പി എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles