പ്രവാസി വെൽഫെയർ ബോർഡ് യോഗം പിഴ, പലിശ ജനത്തിൽ അംഗങ്ങൾ നല്കി വരുന്നതുകനിജപ്പെടുത്തി,ഇതുപ്രകാരം പ്രവാസി വിദേശ വിഭാഗത്തിന് 3 വർഷത്തെ പിഴ, പലിശ ജനത്തിൽ 2498 രൂപഅടക്കേണ്ടിയിടത്ത് പുതിയ തീരുമാനപ്രകാരം 1782രൂപയാണ് അടക്കേണ്ടത്, 5 വർഷം കുടിശ്ശിക വരുത്തിയർ 6860എന്നത് 2960 രൂപയും 10 വർഷത്തേക്ക് 27225 എന്നത് 5939 ആയും 15 വർഷത്തേക്ക് 61088/എന്നത് 8908 ആയും യഥാക്രമം കുറയും
അംഗത്വംപുനരുജ്ജീവിപ്പിക്കുന്നതിനുള്ള കാലയളവ് 5 വർഷമായി നിജപ്പെടുത്തും
പൊതുജന സമ്പർക്ക സേവനങ്ങൾമെച്ചപ്പെടുത്തുന്നതിന് ഇന്റർനാഷണൽ കാൾ സെന്റർ ആരംഭിക്കും ഇതിനായി Toll Free number നല്കും*ജില്ല / താലൂക്ക്തലഅംഗത്വ വിതരണ കാമ്പയിനുംഅദാലത്തുംസംഘടിപ്പിക്കുംആദ്യ അദാലത്ത് തിരുവനന്തപുരത്ത് നടത്തും.*ക്ഷേമനിധിയിൽ ഒന്നിൽ കൂടുതൽ അംഗത്വമുള്ളവരുടെ അംഗത്വം നിജപ്പെടുത്തും.നിർജ്ജീവമാകുന്ന അംഗത്വ അക്കൗണ്ടിലെതുക സജീവ അക്കൗണ്ടിലേക്ക് പുന:ക്രമീകരിച്ച് നല്കും.*ക്ഷേമനിധി പെൻഷൻ അപേക്ഷയോടെപ്പം ആധാർരേഖ നല്കാൻ കഴിയാത്ത അംഗങ്ങൾക്ക്, പകരം നിശ്ചിത സത്യപ്രസ്താവന നല്കി അപേക്ഷിക്കാൻ കഴിയും.
*60 വയസ്സ് വരെ തുടർച്ചയായി അംശാദായം അടച്ചവർക്കാണ് പെൻഷന്അർഹത ലഭിക്കുന്നത്.60 വയസ്സിന് ശേഷവുംകുടിശ്ശിക നിലനില്ക്കുന്ന അംഗങ്ങൾക്ക് രണ്ട് വർഷം കൂടി കുടിശ്ശിക അടയ്ക്കുന്നതിന് കഴിയും ഇവർക്ക് കുടിശ്ശിക തീർക്കുന്ന തീയതി മുതലെ പെൻഷൻ ലഭിക്കു..എന്നാൽ ഈ കാലയളവിൽ അംശാദായം അടച്ചു, എന്നാൽപിഴ അടക്കാൻ കഴിയാത്തവർ, അക്കൗണ്ട് ശീർഷകം മാറി തുക അടച്ചവർ ഇവർക്ക് മാനുഷിക പരിഗണനനല്കിമാനദണ്ഡങ്ങളിൽഇളവ് വരുത്താത്അംഗത്വംപുന:സ്ഥാപിക്കുന്ന തീയതി മുതൽ പെൻഷൻ നല്കുന്നതിന് ബോർഡ് തീരുമാനിച്ചുജോർജ്ജ് വർഗീസ്